റോഡ് ടൈല്‍ വിരിച്ച് നവീകരിച്ചു

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ടൈല്‍ വിരിച്ച് നവീകരിച്ച ഇന്ദിര ഗാന്ധി റോഡ് ജില്ല പഞ്ചായത്ത് അംഗം സനിത റഹീം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജിത നൗഷാദ്, ഷെമീര്‍ തുകലില്‍, വാര്‍ഡ് അംഗം അഷറഫ് പീരേക്കാട്ടില്‍, എം.പി. സെയ്തുമുഹമ്മദ്, എം.കെ. സുലൈമാന്‍ കുഞ്ഞ്, എം.എസ്. റഫീഖ്, എം.ബി. റസാഖ്, മീരാന്‍ കണ്ണേമ്പിള്ളി, പരീക്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. em pbvr 2 Sanitha Raheem വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഇന്ദിര ഗാന്ധി റോഡ് ജില്ല പഞ്ചായത്ത് അംഗം സനിത റഹീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.