പറക്കോട് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, തണ്ണിശ്ശേരിമൂല, മൂണേരിമുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ കിഴക്കമ്പലത്തുള്ള വാല്‍വ് തകരാറിലായതാണ് കുടിവെള്ള ക്ഷാമത്തിന് കാരണം. പട്ടിമറ്റത്തേക്കും പറക്കോട് അച്ചപ്പന്‍കവല ഭാഗത്തേക്കും ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം വിട്ടുകൊണ്ടിരുന്നത്. ഇതിനായി കിഴക്കമ്പലത്ത് വാല്‍വ് സ്ഥാപിച്ചിരുന്നു. ഈ വാല്‍വ് തകരാറിലായതോടെയാണ് പല പ്രദേശത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയത്. ഒരു വശത്തേക്ക് മാത്രമായി വാല്‍വ് തുറക്കാന്‍ കഴിയുകയില്ല. ഇരുഭാഗത്തേക്കും വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മർദം കുറവായതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയില്ല. മാസങ്ങള്‍ക്ക് മുമ്പ് വാല്‍വ് കേടുവന്നതിനെ തുടര്‍ന്ന് നന്നാക്കിയിരുന്നെങ്കിലും വീണ്ടും കേടായി. വാല്‍വ് അഴിച്ചെടുത്ത് നന്നാക്കാന്‍ കൊടുത്തിട്ടുണ്ടെന്നും ഉടന്‍ ശരിയാകുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.