നാവികസേന ആസ്ഥാനത്ത്​ അവാർഡ്​ വിതരണം

കൊച്ചി: ദക്ഷിണ നാവികസേന ആസ്ഥാനത്ത്​ 2021ൽ പ്രഖ്യാപിച്ച സർവിസ്​ അവാർഡുകൾ വൈസ്​ അഡ്​മിറൽ എം.എ. ഹംപിഹോളി വിതരണം ചെയ്തു. ക്യാപ്​റ്റൻ പി.ഇ. പ്രസാദിന്​ നാവോ സേന മെഡൽ, കമ്മഡോർ അശോക്​ കുമാർ റായി, കമ്മഡോർ രമേശ്​ എം.എസ്.​ മേനോൻ, കമ്മഡോർ ഗൗതം മർവാഹ എന്നിവർക്ക്​ വിശിഷ്​ട​ സേവ മെഡൽ എന്നിവ സമർപ്പിച്ചു. ഐ.എൻ.എ ഗരുഡ, ഐ.എൻ.എസ്​ ഷാർദുൽ എന്നിവക്ക്​ യൂനിറ്റ്​ ഫലകവും സമ്മാനിച്ചു. ഹരിത പ്രവർത്തനങ്ങൾക്കുള്ള ട്രോഫി ഐ.എൻ.എസ്​ വെണ്ടുരുത്തി നേടി. EKG naval ceremony- ദക്ഷിണ നാവികസേന ആസ്ഥാനത്ത് ക്യാപ്​റ്റൻ പി.ഇ. പ്രസാദിന് നാവോ സേന മെഡൽ വൈസ്​ അഡ്​മിറൽ എം.എ. ഹംപിഹോളി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.