മരപ്പണി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു

പറവൂർ: മരപ്പണി ചെയ്യുന്നതിനിടെ നന്ത്യാട്ടുകുന്നം വലിയമുറിക്കൽ വി.ജി. സുന്ദരന്​ (42) സൂര്യാതപമേറ്റു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ചക്കുമരശ്ശേരിയിലാണ് സംഭവം. ഇരുകൈയിലുമാണ് സൂര്യാതപമേറ്റത്. ആദ്യം ചെറിയൊരു അസ്വസ്ഥത അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ കൈകളിൽ അസഹ്യമായ പുകച്ചിലും വേദനയുമുണ്ടായി. ചില പച്ചമരുന്നുകൾ തേച്ച്​ തുണികൊണ്ട്​ കെട്ടിയെങ്കിലും കുറഞ്ഞില്ല. പിന്നീട് കൈയിൽ കുമിളപോലെ പൊങ്ങി. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതാണെന്ന് വ്യക്തമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.