ആലുവയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം -ഡി.വൈ.എഫ്.ഐ പരിഹരിക്കണം - ഡി.വൈ.എഫ്.ഐ

ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും ഉടൻ പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. എടത്തല ധീരജ് നഗറിൽ (രാജീവ് ഗാന്ധി സഹകരണ ഓഡിറ്റോറിയം) ചേർന്ന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. മനു ഉദ്ഘാടനം ചെയ്തു. എം.യു. പ്രമേഷ്, രേഷ്മ ബാബു, ടി.ആർ. ജിഷ്ണു എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എസ്. സുനീഷ് പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ പി.ബി. രതീഷ് സംഘടന റിപ്പോർട്ടും ബ്ലോക്ക് ട്രഷറർ എം.എ. ഷെഫീഖ്​ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.ജി. സുജിത് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, അഡ്വ. വി. സലിം, എൻ.സി. ഉഷാകുമാരി, പി.എം. സഹീർ, രാജീവ് സക്കറിയ, കെ. രവിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എ. ഷെഫീഖ്​ (പ്രസി), പി.എസ്. സുനീഷ് (സെക്ര), കെ.ജെ. ലിനേഷ് (ട്രഷ). ക്യാപ്ഷൻ ea yas2 dyfi ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. മനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.