ലൈബ്രറി വാർഷികാഘോഷം തുടങ്ങി

ചൂർണിക്കര: ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ 33ാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീളുന്ന പരിപാടികൾ ആരംഭിച്ചു. വാർഷിക പരിപാടികളും സ്റ്റാമ്പ്, നാണയ പ്രദർശനവും ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നിർമല സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായ മാർഗരറ്റ് ജോർജ് എന്നിവരിൽനിന്ന്​ അവരെഴുതിയ പുസ്തകങ്ങൾ സ്വീകരിച്ചു. ചടങ്ങിൽ ലൈബ്രറി കമ്മിറ്റി പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മുഹമ്മദ് ഷഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല ജോസ്, സേവ്യർ പുൽപ്പാട്ട്, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. യൂസുഫ്, കെ. ദിലീഷ്, ലൈബ്രറി കമ്മിറ്റി അംഗം കെ.കെ. രാജു, മാർഗരറ്റ് ജോർജ്, ഹരിശങ്കർ, ലൈബ്രേറിയൻ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas8 library ചൂർണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ 33 ാം വാർഷിക പരിപാടികളും സ്റ്റാമ്പ്, നാണയ പ്രദർശനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.