ന്യൂഡൽഹി: സംസ്ഥാനത്തെ മത, ഭാഷ സമുദായങ്ങളെ ന്യൂനപക്ഷ വിഭാഗമായി സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. 2004ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമത്തിനുള്ള ദേശീയ കമീഷന്റെ രണ്ട് (എഫ്) വകുപ്പിന്റെ സാധുത ചോദ്യംചെയ്ത് അഡ്വ. അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. ഈ വകുപ്പ് സ്വേച്ഛാധിപത്യപരവും അയുക്തിപരവും അവഹേളനപരവുമാണെന്നും കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നൽകുന്നതാണെന്നും ഹരജിയിൽ ഉപാധ്യായ ആരോപിച്ചു. ലഡാക്, മിസോറാം, ലക്ഷദ്വീപ്, കശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ജൂത, ബഹായി, ഹിന്ദു മത വിഭാഗങ്ങളെ ന്യുനപക്ഷമായി പ്രഖ്യാപിക്കണമെന്നും ഈ വിഭാഗങ്ങൾക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാൻ അനുമതി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.