ട്രേഡ് യൂനിയൻ പ്രതിഷേധിച്ചു

കാലടി: ആലുവ റേഞ്ചിലെ ചെങ്ങൽ കമ്പനിപ്പടി ഷാപ്പിലെ തൊഴിലാളി വി.ഡി. പൊറിഞ്ചുവിനെ മർദിച്ച ഷാപ്പ് കോൺട്രാക്ടറെയും മാനേജറെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെത്ത്-മദ്യ തൊഴിലാളി യൂനിയ‍‍ൻെറ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ മടിച്ചപ്പോൾ ചോദിച്ചതിനാണ് കോൺട്രാക്ടറും ഗുണ്ടകളും ചേർന്ന് മർദിച്ചതെന്ന്​ പറഞ്ഞു. സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ. ഷിബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സി.കെ. സലിംകുമാർ, ലോക്കൽ സെക്രട്ടറി കെ.പി. ബിനോയി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.