കാപ്പചുമത്തിയ കേസിലെ പ്രതി അറസ്റ്റില്‍

മരട്: കൊലപാതകമുള്‍പ്പെടെ കേസുകളിലെ പ്രതിയെ പനങ്ങാട് പൊലീസ് അറസ്റ്റ്​ ചെയ്തു. നെട്ടൂര്‍ കുന്നലക്കാട്ട് വീട്ടില്‍ റോണിയാണ് (24) എടത്തല ഞാറക്കാട്ടുമൂല റോഡിനു സമീപത്തെ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെ അറസ്റ്റിലായത്. പനങ്ങാട് ഇന്‍സ്‌പെക്ടര്‍ മനോജും സംഘവുമാണ് അറസ്റ്റിന്​ നേതൃത്വം നല്‍കിയത്. കാപ്പ ചുമത്തപ്പെട്ട പ്രതി നിയമംലംഘിച്ചായിരുന്നു ഒളിവില്‍പോയത്. പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. EC-TPRA-2 Arrest അറസ്റ്റിലായ റോണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.