കോട്ടയം: മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്‍റുമായിരുന്ന ബീന ബിനു (62) നിര്യാതയായി. ഒളശ്ശയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. 1995ൽ പുലിക്കുട്ടി ഡിവിഷനിൽനിന്നും 2000ൽ അയ്മനം ഡിവിഷനിൽനിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി. 2010ൽ കുമരകം ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്ത് അംഗമായി. 2015ൽ പരിപ്പ് ഡിവിഷനിൽനിന്ന്തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോട്ടയം ഡി.സി.സി അംഗം, അയ്മനം അഗ്രികൾചറൽ ഡെവലപ്മൻെറ് ആൻഡ് ഇംപ്രൂവ്മൻെറ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭർത്താവ്: പരേതനായ വെള്ളാപ്പള്ളിൽ ബിനു. മക്കൾ: വി.ബി. ആഷ്മി, വി.ബി. അർജുൻ, വി.ബി. അശ്വിൻ. KTD BEENA BINU 62
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.