വിമാനത്താവള മേഖലയിലേക്ക് അതിക്രമിച്ച് കടന്നയാൾ പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിന്​ സമീപത്തെ അതിസുരക്ഷ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും സുരക്ഷ ചുമതലയിലുണ്ടായിരുന്ന പൊലീസ്​ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിഖ് ജോയിയെയാണ്​ (23) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ ആറു കേസും വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസും ഇയാൾക്കെതിരെയുണ്ട്. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐമാരായ സുനോജ്, ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.