കാറിടിച്ച്​ പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ ചങ്ങനാശ്ശേരി അരമനപ്പടിക്ക് സമീപം കാറിടിച്ച്​ പരിക്കേറ്റ ബൈക്ക്​ യാത്രികനായ യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കുറുമ്പനാടം തകടിയേൽ വീട്ടിൽ സജി മാത്യുവിന്‍റെ മകൻ ആൽബിൻ ടി. സജിയാണ്​ (കണ്ണാപ്പി -18) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദീപക് ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. വ്യാഴാഴ്‌ച രാത്രി ഒമ്പതോടെയാണ്​ അപകടം. നാട്ടുകാർ ഉടൻ ആൽബിനെയും ദീപക്കിനെയും ചെത്തിപ്പുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ആൽബിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച പുലർച്ച മൂന്നോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട്​ നാലിന്​ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: സജി. സഹോദരി: അലീന ടി. സജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.