റോഡ് മുറിച്ചുകടക്കവേ പത്ര ഏജന്‍റ്​ വാഹനമിടിച്ച് മരിച്ചു

ചേർത്തല: ദേശീയപാതയിൽ ചേർത്തല എക്സ്റേ ജങ്​ഷന് സമീപം റോഡ് മുറിച്ചുകടക്കവേ ചേർത്തല നഗരസഭ 13ാം വാർഡിൽ പുന്നവേലി സതീശൻ (62) വാഹനമിടിച്ച്​ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. മൂന്ന് പതിറ്റാണ്ടായി പത്ര ഏജന്റാണ്. എറണാകുളത്ത് സ്വകാര്യ ബുക്ക് സ്റ്റാളിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന ഇ​​ദ്ദേഹം വാഹനത്തിൽ കയറാൻ ദേശീയപാത മുറിച്ചുകടക്കുമ്പോൾ മിനി വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതീശനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഗീത. മകൾ: സാന്ദ്ര. മരുമകൻ: രാഹുൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.