ഏഴാം ഇന്ദ്രിയം ചിത്രപ്രദർശനം ആരംഭിച്ചു

മട്ടാഞ്ചേരി: ജൂതത്തെരുവിലെ നിർവാണ ഗാലറിയിൽ ഏഴാം ഇന്ദ്രിയമെന്ന പേരിൽ ഏഴ് കലാകാരന്മാരുടെ ചിത്രപ്രദർശനം ആരംഭിച്ചു. ഡോൺ ബോസ്​കോ ഡയറക്ടർ ഫാദർ പി.ഡി. തോമസ്​, ചുമട്ടു തൊഴിലാളിയായ പി.കെ. ഉമ്മർ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ നെട്ടൂർ, രാജു ശിവരാമൻ, റിങ്കു അഗസ്റ്റിൻ, ഷെർളി ജോസഫ്, ബിജി ഭാസ്കർ, ശ്രീജിത് പൊറ്റെക്കാട്ട്, ആന്‍റണി ഫ്രാൻസിസ് എന്നീ ഏഴ് കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഓണിക്സ് പൗലോസ്, ഒ. സുന്ദർ, കെ.കെ. ശശി, നാരായണൻ മേനോൻ, അനിൽ പെരുംപാലം എന്നിവർ സംസാരിച്ചു. ഏപ്രിൽ 13വരെയാണ് പ്രദർശനം. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശന സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.