കോൺഗ്രസ്​ പ്രതിഷേധിച്ചു

മട്ടാഞ്ചേരി: സിൽവർലൈൻ പദ്ധതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്തിയ കേരള എം.പിമാർക്കെതിരെ ഡൽഹി പൊലീസ് നടത്തിയ കൈയേറ്റത്തിൽ പ്രതിഷേധിച്ച്​ കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രകടനം യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളന ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. ശിവദത്തൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ പി.ജെ. പ്രദീപ്, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ജോഷി ആന്റണി, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഷെബിൻ ജോർജ്, മഹിള ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഷൈല തദ്ദേവൂസ്, കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, കൗൺസിലർ ഷീബ ഡ്യൂറോം, പി.എ. ബാബു, അനു സെബാസ്റ്റ്യൻ, ക്ലമന്റ് റോബർട്ട്, ജോസഫ് സുമിത്, സി.എക്സ്. ജൂഡ്, ജിബിൻ ജേക്കബ്, എം.എച്ച്​. ഹരീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.