മീന്‍തട്ട് നശിപ്പിച്ചു

വൈപ്പിന്‍: വളപ്പ് ജങ്​ഷനില്‍ പുറമ്പോക്കില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന മീന്‍ തട്ട് അർധരാത്രി തകര്‍ത്ത് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മത്സ്യങ്ങളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. വളപ്പ് ജങ്​ഷനില്‍ ബീച്ച് റോഡരികില്‍ ഇരുപത് വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന മീന്‍തട്ടാണ് നശിപ്പിച്ചത്. രാവിലെ മാത്രമാണ് സത്യന്‍, ജ്യോതിഷ് എന്നിവര്‍ തട്ടില്‍ കച്ചവടം നടത്തിയിരുന്നത്. ഭൂമിയുടെ പേരില്‍ സമീപവാസിയുമായി തര്‍ക്കം നിലനിന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.