പൊതുപണിമുടക്കിൽനിന്ന്​ വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണം- കെ.ആർ.എഫ്.എ

കൊച്ചി: പൊതുപണിമുടക്കിൽനിന്ന്​ ചെറുകിട ഫൂട്ട് വേർ വ്യാപാരികളെ ഒഴിവാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സംയുക്ത ട്രേഡ് യൂനിയൻ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണ്​. വ്യാപാര മേഖല ചെറിയ രീതിയിലെങ്കിലും ഉണർന്നുവരുന്ന പശ്ചാത്തലത്തിലും സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങൾ ആയതിനാലും തുടർച്ചയായി രണ്ടു ദിവസം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പ്രയാസമുണ്ട്. സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കി തരണമെന്ന് സർക്കാറിനോടും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. നൗഷൽ തലശ്ശേരി, വർക്കിങ്​ പ്രസിഡൻറ് മുഹമ്മദലി താമരശ്ശേരി, ഭാരവാഹികളായ ഹുസൈൻ കുന്നുകര, ബിജു ഐശ്വര്യ കോട്ടയം, സവാദ് പയ്യന്നൂർ, ടിപ്പ് ടോപ് ജലീൽ ആലപ്പുഴ, കെ.സി. അൻവർ വയനാട്, സനീഷ് മുഹമ്മദ് പാലക്കാട്, ഹമീദ് ബറാക്ക കാസർകോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.