ദേശീയ പണിമുടക്കിൽ വാണിജ്യ, വ്യവസായ മേഖല തടസ്സപ്പെടരുത്; മുഖ്യമന്ത്രിക്ക് ഫിക്കിയുടെ കത്ത്

കൊച്ചി: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക്. എൽ. അസ്വാനി, കോ- ചെയർ ഡോ. എം.ഐ. സഹദുല്ല എന്നിവരാണ് കത്ത് നൽകിയത്. സംസ്‌ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും നിക്ഷേപകർക്കായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യാപാര, വാണിജ്യ മേഖലകൾ തടസ്സമില്ലാതെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ രണ്ട് ദിവസങ്ങളിൽ പ്രവർത്തനം തസ്സപ്പെടുന്നത് വ്യാപാര വാണിജ്യ മേഖലക്ക്​ കനത്ത തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു. സഹകരിക്കില്ലെന്ന് കേരള മർച്ചൻറ്സ് അസോസിയേഷൻ കൊച്ചി: 28,29 തീയതികളിലെ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് കേരള മർച്ചൻറ്സ് അസോസിയേഷൻ. മാസങ്ങളോളം കടകൾ അടച്ചിടേണ്ടിവന്നതിനാൽ വ്യാപാര സമൂഹം വലിയ പ്രതിസന്ധിയിലാണ്. എന്തിന്‍റെ പേരിലായാലും രണ്ട് ദിവസം ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ പണിമുടക്ക് ഉപകരിക്കൂ. പണിമുടക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പണിമുടക്കാതിരിക്കാനും അവകാശമുണ്ട്. ബലമായി അടപ്പിച്ചാൽ വ്യാപാരസ്ഥാപനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ജനറൽ സെക്രട്ടറി ടി.കെ. മൂസ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.