ബഡ്സ് സ്കൂൾ കലോത്സവം: ചെല്ലാനത്തിന്​ കിരീടം

ആലുവ: എടത്തല ശാന്തിഗിരി ആശ്രമത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ 'ആരവം-2022' ജില്ലതല ബഡ്സ് കലോത്സവത്തിൽ ചെല്ലാനം ബഡ്സ് സ്കൂൾ ചാമ്പ്യൻമാരായി. കുന്നത്തുനാട് ആഷിയാന ബഡ്‌സ് സ്കൂൾ രണ്ടാംസ്ഥാനവും ഏലൂർ ബഡ്സ് സ്കൂൾ മൂന്നാംസ്ഥാനവും നേടി. ചെല്ലാനം ബഡ്സ് സ്കൂളിലെ എ.കെ. ബിജു കലാപ്രതിഭയായി. കുന്നത്തുനാട് ആഷിയാന ബഡ്സ് സ്കൂളിലെ വി.വി. സൗമ്യയാണ് കലാതിലകം. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയെ വരും വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല മിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസി. ജില്ല മിഷൻ കോഓഡിനേറ്റർ എം.ബി. പ്രീതി സ്വാഗതവും ജില്ല പ്രോഗ്രാം മാനേജർ കെ.എം. അനൂപ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.