വടക്കേക്കര ബജറ്റ്: കുടിവെള്ളത്തിനും പാർപ്പിട പദ്ധതിക്കും പരിഗണന

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനും പാർപ്പിട പദ്ധതിക്കും മുഖ്യപരിഗണന നൽകി വടക്കേക്കര പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ്​ വി.എസ്. സന്തോഷ് അവതരിപ്പിച്ചു. 30.12 കോടി രൂപ വരവും 29.92 കോടി രൂപ ചെലവും 20. 31 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്​. കാലപ്പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് 27.84 ലക്ഷം രൂപയും ഓവർഹെഡ് വാട്ടർ ടാങ്കിന്​ അഞ്ചുലക്ഷം രൂപയും വകയിരുത്തി. പുതിയ കുളങ്ങൾക്കും കിണറുകൾക്കുമായി 10 ലക്ഷം രൂപയുണ്ട്. സ്ഥലവും വീടും ഇല്ലാത്തവർക്ക്​ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിൽ 35 ലക്ഷം രൂപ നീക്കിവെച്ചു. കാർഷിക മേഖലക്ക്​ 80.15 ലക്ഷം, ക്ഷീരകർഷകർക്ക് പാലുൽപന്നങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള സംരംഭത്തിനും ഹൈടെക് തൊഴുത്ത്, പാൽകറവ യന്ത്രം എന്നിവ ലഭ്യമാക്കുന്നതിനും 54.3 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലക്ക് 17.26 ലക്ഷം, വിദ്യാഭ്യാസം 4.22 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡൻറ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.