കരുമാല്ലൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റംല ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി.ബി രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം വൈസ് പ്രസിഡന്‍റ് ജോർജ് മേനാച്ചേരി നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം, എറണാകുളം ജി.എച്ച് ഡയറ്റീഷ്യൻ രശ്മി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, പഞ്ചായത്ത് മെംബർമാരായ മോഹൻകുമാർ, അബ്ദുൽസലാം, ടി.കെ. അയ്യപ്പൻ, കെ.എം. ലൈജു എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ കെ.വി. ഷിബു സ്വാഗതം പറഞ്ഞു. പടം EA PVR Loka shayaroga 2 കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ക്ഷയരോഗ ദിനാചരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.