അന്യായമായ പൊലീസ്​ വേട്ട അവസാനിപ്പിക്കണം -പോപുലർ ഫ്രണ്ട്

കൊച്ചി: പ്രവർത്തകരെ അന്യായമായി വേട്ടയാടുന്നത്​ പൊലീസ്​ അവസാനിപ്പിക്കണമെന്ന്​ പോപുലർ ഫ്രണ്ട്​. ആർ.എസ്​.എസ്​ തിരക്കഥക്കനുസരിച്ചാണ്​ കേരള പൊലീസ്​ പ്രവർത്തിക്കുന്നത്​. കള്ളക്കഥയുണ്ടാക്കി പ്രവർത്തകരെ തിരഞ്ഞുപിടിച്ച്​ കേസിൽ കുടുക്കാനുള്ള ശ്രമം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്​ദുൽ സത്താർ വാർത്തസമ്മേളനത്തിൽ പറഞ്ഞു​. ആർ.എസ്​.എസ്​ പ്രവർത്തകരെ സംശയിക്കുന്ന കേസുകളിൽ പോലും പോപുലൻ ഫ്രണ്ട്​ പ്രവർത്തകരെ പൊലീസ്​ ​വേട്ടയാടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്​. മുസ്​ലിം വിദ്വേഷം പ്രചരിപ്പിച്ച്​ ആർ.എസ്​.എസ്​ കലാപത്തിന്​ കോപ്പുകൂട്ടുകയാണ്​. ഡി.ജി.പി, ജില്ല പൊലീസ്​ മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക്​ രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ​പോപുലർ ഫ്രണ്ട്​ നേതാക്കളുടെ വീടും പരിസരവും ആർ.എസ്​.എസ്​ നിരീക്ഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പരാതി നൽകിയെങ്കിലും മോക്​ഡ്രിൽ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ്​ പൊലീസ്​ ​ശ്രമിച്ചത്​​. സംസ്ഥാന സെക്രട്ടറി സി.എ റഊഫ്​, ജില്ല പ്രസിഡന്‍റ്​​ വി.കെ. സലീം എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.