ക്ഷയരോഗ ദിന സന്ദേശ റാലി

ബ്ലോക്ക് തല ക്ഷയരോഗ ദിനാചരണം നടത്തി ശ്രീമൂലനഗരം: ലോകക്ഷയരോഗ ദിനാചരണ പരിപാടിയുടെ ഭാഗമായി ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക്തല ക്ഷയരോഗ ദിനാചരണം നടത്തി. റാലി ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അനൂപ് അധ്യക്ഷത വഹിച്ചു. കാലടി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. വി.വി. പുഷ്പ സന്ദേശം നല്‍കി. ചൊവ്വര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. മെറിന്‍ ബെഞ്ചമിന്‍ ക്ലാസ്​ നയിച്ചു. ഡോ.ടി.പി. സിന്ധുവിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എന്‍.സി. ഉഷ കുമാരി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അംഗം സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.