ദേശീയ വിദ്യാഭ്യാസ നയം ഫെഡറലിസത്തിന്​ നേരെയുള്ള കടന്നുകയറ്റം- ഡോ. പി.കെ. ബിജു

കാലടി: ദേശീയ വിദ്യാഭ്യാസ നയം രാജ്യം ഇന്നേവരെ ആര്‍ജിച്ച സമസ്ത പുരോഗതിയെയും തിരസ്‌കരിക്കുന്നതാണെന്നും വിദ്യാഭ്യാസ മേഖലയെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗ നൈസേഷന്‍സ് സംസ്ഥാന പ്രസിഡന്‍റ്​ ഡോ. പി.കെ. ബിജു പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എംപ്ലോയീസ് യൂനിയൻ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് ഒ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബി. മംഗല്‍ദാസ് (പ്രസിഡന്റ്), പി.ബി. സിന്ധു (വൈസ് പ്രസിഡന്റ്), സുഖേഷ് കെ. ദിവാകര്‍ (ജന. സെക്രട്ടറി), പി.എസ്. അരുണ്‍ രാജ്, എം.കെ. ഷെമീര്‍ (ജോ. സെക്ര), പി.ഡി. റെയ്ച്ചല്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.