മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവരുടെ കൂട്ടായ്മ

മൂവാറ്റുപുഴ: എം.സി.എസ് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതുവരെ അസ്ഥിരോഗ വിഭാഗത്തിൽ നടത്തിയ 18 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായിരുന്നെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷം പിന്നിട്ട അസ്ഥിരോഗ വിഭാഗത്തിലെ മുൻ ഡോക്ടർ കെ. സുദീപാണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ തുടക്കമിട്ടത്. ഡോ. നിഖിൽ ജോസഫ് മാർട്ടിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ശസ്ത്രക്രിയകൾ. കായിക താരങ്ങൾക്ക് അസ്ഥിസംബന്ധമായ ചികിത്സകളുമുണ്ട്. അസ്ഥിരോഗ വിദഗ്​ധരുടെ കൂട്ടായ പരിശ്രമവും പരിചരണവുമാണ് ശസ്ത്രക്രിയകൾ വിജയിക്കാൻ കാരണമെന്ന് ആശുപത്രി സെക്രട്ടറി എം.എ. സഹീർ പറഞ്ഞു. ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.