കളമശ്ശേരി അപകടം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ

കൊച്ചി: കളമശ്ശേരിയിൽ ഇലക്​ട്രോണിക്സ്​ സിറ്റി നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കലക്ടറിൽനിന്ന്​ റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മനുഷ്യനിർമിത ദുരന്തമാണെന്നും അശാസ്ത്രീയ നിർമാണമാണ് കാരണമായതെന്നും വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.