ചെങ്ങന്നൂർ: കാറിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനായ പെയിന്‍റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ തെക്കേടത്ത് വീട്ടിൽ ഉതുപ്പാൻ എബ്രഹാം-അച്ചുക്കുട്ടി ദമ്പതികളുടെ മകൻ എബ്രഹാം കുര്യാക്കോസാണ് (ബാബു -46) മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുവൻവണ്ടൂരിൽനിന്ന് പാണ്ടനാടുവഴി ബുധനൂരിലേക്കു സഞ്ചരിക്കവെ, പാണ്ടനാട് റോഡിൽ സിമന്‍റ് ഗോഡൗണിനു സമീപം മേക്കര ജങ്ഷനിലായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: പത്തനംതിട്ട റാന്നി ഉഴുമൺ കുടുംബാംഗം രമ്യ. മക്കൾ: ആൽബിൻ (ഏഴാം ക്ലാസ് വിദ്യാർഥി, സെന്റ് മേരീസ് ഹൈസ്കൂൾ, കല്ലിശ്ശേരി), അയോണ (മൂന്നര വയസ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.