പ്രാക്ടിക്കൽ പരീക്ഷ കോട്ടയം: 2021 മാർച്ചിൽ നടന്ന ബി.എസ്സി- ഐ.ടി സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത് - 2018 അഡ്മിഷൻ - സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 30ന് ഇടക്കൊച്ചിയിലെ സൈന കോളജ് ഓഫ് പ്രഫഷനൽ സ്റ്റഡീസിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ തീയതി മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ -2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - സപ്ലിമെന്‍ററി / 2016, 2017 അഡ്മിഷൻ - സപ്ലിമെന്‍ററി / 2015 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ്) പരീക്ഷ ഏപ്രിൽ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 23 വരെയും 525 രൂപ പിഴയോടുകൂടി മാർച്ച് 24നും 1050 രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് 25നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനുപുറമെ അടക്കണം. 2015 അഡ്മിഷൻ വിദ്യാർഥികൾ മേഴ്‌സി ചാൻസിനായി 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ ബി.എഡ് (ദ്വിവത്സരം) (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ - 2021 അഡ്മിഷൻ - റെഗുലർ / 2020, 2019, 2018 അഡ്മിഷൻ - സപ്ലിമെന്‍ററി / 2016, 2017 അഡ്മിഷൻ - സപ്ലിമെന്‍ററി / 2015 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 23 വരെയും 525 രൂപ പിഴയോടുകൂടി മാർച്ച് 24നും 1050 രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് 25നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനുപുറമെ അടക്കണം. 2015 അഡ്മിഷൻ വിദ്യാർഥികൾ മേഴ്‌സി ചാൻസിന് 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ/ 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്/ 2018, 2017 അഡ്മിഷൻ - റീ-അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ് 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം - സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷനൽ റിഹാബിലിറ്റേഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതികൾക്ക് തയ്യൽ (ടെക്‌സ്റ്റൈൽ), ചവിട്ടി നിർമാണം, കരകൗശല വസ്തുനിർമാണം തുടങ്ങിയവയിൽ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ വിലാസവും ഭിന്നശേഷി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം വകുപ്പുമേധാവി, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം വിലാസത്തിൽ അപേക്ഷിക്കുകയോ 7025778974, 9495213248 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.