കേരള സർവകലാശാല വാർത്തകൾ

പരീക്ഷഫലം തിരുവനന്തപുരം: 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) (350), ബി.വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് (351), ബി. വോക് ടൂറിസം ആൻഡ്​ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.കോം (റെഗുലര്‍ - 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2015 - 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2013 അഡ്മിഷന്‍) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റില്‍നിന്ന്​ ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാം. ടൈംടേബിള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ./ബി.എസ്‌സി/ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 ആൻഡ്​ 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.