ഗ്രീൻവാലി റോഡ് ഉദ്ഘാടനംചെയ്തു

ആലുവ: നഗരസഭ 13ാം വാർഡിലെ ചെമ്പകശ്ശേരി കവലയിൽ വേലക്കോട്ട് ഗ്രീൻവാലി റോഡ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന്​ 10 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.  വാർഡ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ  സ്ഥിരം സമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ, മുൻ കൗൺസിലർ ലളിത ഗണേശൻ, ആനന്ദ് ജോർജ്, മുഹമ്മദ് റസ്‌വി, അബ്​ദുൽ ഗഫൂർ പാലക്കാട്ടിൽ, ഷംസുനിസ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas9 greenwally road ആലുവ നഗരസഭ 13ാം വാർഡിലെ ചെമ്പകശ്ശേരി കവലയിൽ വേലക്കോട്ട് ഗ്രീൻവാലി റോഡ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.