ആഭ്യന്തര പരാതി പരിഹാര സംവിധാനം; സ്വാഗതാർഹം​ മാക്ട

കൊച്ചി: സിനി​മ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേ​ണമെന്നുള്ള ഹൈകോടതി വിധി സ്വാഗതാർഹമാണെന്ന്​ മാക്ട ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇത്​ സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക്​ ആത്മധൈര്യവും കരുത്തും നൽകുമെന്ന്​ പ്രസിഡന്‍റ്​​ അജ്​മൽ ശ്രീകണ്ഠപുരം പറഞ്ഞു. ഡബ്യൂ.സി.സിയുടെ ഹരജിയിലാണ്​ സിനിമ ​സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേ​ണമെന്ന്​ ഹൈകോടതി വിധിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.