കൃഷിക്കും ഭവനനിര്‍മാണത്തിനും മുന്‍ഗണന നല്‍കി ആമ്പല്ലൂര്‍ പഞ്ചായത്ത് ബജറ്റ്

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ്​ ജയശ്രീ പത്മാകരന്‍ അവതരിപ്പിച്ചു. കൃഷിക്കും ഭവനനിര്‍മാണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവനനിര്‍മാണത്തിന് 10 കോടി 18 ലക്ഷം രൂപയും കൃഷിക്ക് 55,40,200 രൂപയും കുടിവെള്ളത്തിനും ശുചിത്വത്തിനും 20 ലക്ഷം, മൃഗസംരക്ഷണം അഞ്ചുലക്ഷം, ക്ഷീര വികസനം -17,30,000, മത്സ്യമേഖല -8,64,400, ചെറുകിട വ്യവസായം അഞ്ചുലക്ഷം, ആരോഗ്യം- മാലിന്യ സംസ്‌ക്കരണം 15 ലക്ഷം, പകര്‍ച്ചവ്യാധി നിയന്ത്രണം 2 ലക്ഷം, വയോജനങ്ങള്‍ക്കും ഭിന്നശേഷിയുള്ളവരുടെയും ക്ഷേമത്തിനായി അഞ്ചുലക്ഷം, വനിത വികസനം രണ്ടുലക്ഷം, അംഗൻവാടി 47,26,000, പശ്ചാത്തല മേഖല 2.37 കോടി, എസ്.എസ്.എ രണ്ടര ലക്ഷം, പട്ടികജാതി ക്ഷേമം 78,30,000, മറ്റ് മേഖലകള്‍ അനിവാര്യ ചുമതലകള്‍ 12,47,15,238 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു തോമസ്, സെക്രട്ടറി ബി. സമീന എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.