കൈരാനയും മുസഫർ നഗറും ബി.ജെ.പിക്ക്​ കിട്ടിയ മറുപടി: ജയന്ത്​ ചൗധരി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ശു​ഭ​ക​ര​മാ​യ ചി​ല ഫ​ല​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൈ​രാ​ന​യും മു​സ​ഫ​ർ ന​ഗ​റും ബി.​ജെ.​പി​ക്ക്​ കി​ട്ടി​യ മ​റു​പ​ടി​യാ​ണെ​ന്നും രാ​ഷ്ട്രീ​യ ലോ​ക്​​ദ​ൾ നേ​താ​വ്​ ജ​യ​ന്ത്​ ചൗ​ധ​രി. കൈ​രാ​ന​യെ​യും മു​സ​ഫ​ർ​ന​ഗ​റി​നെ​യും അ​പ​മാ​നി​ക്കാ​ൻ ബി.​ജെ.​പി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക്​ ജ​നം മ​റു​പ​ടി ന​ൽ​കി​യെ​ന്നും എ​ൻ.​ഡി.​ടി.​വി​ക്ക്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ജ​യ​ന്ത്​ ചൗ​ധ​രി പ​റ​ഞ്ഞു. ഏ​തൊ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ട്​ ഉ​യ​ർ​ത്തു​മെ​ന്ന്​ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ പ​റ​ഞ്ഞ​ത്​ അ​തേ മ​ണ്ഡ​ല​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ത​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞു. പ​ലാ​യ​നം എ​ന്ന ബി.​ജെ.​പി​യു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ കൈ​രാ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച മു​സ​ഫ​ർ​ന​ഗ​റി​ലും ജ​യി​ച്ചു. എ​ന്നാ​ൽ ഗാ​സി​യാ​ബാ​ദ്​ മു​ത​ൽ മ​ഥു​ര വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ക​ണ​ക്കു​കൂ​ട്ടി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​മ​ല്ല വ​ന്ന​ത്. സ​ഹാ​റ​ൻ​പു​രി​ൽ നേ​രി​യ വോ​ട്ടു​വ്യ​ത്യാ​സ​ത്തി​ന്​​ തോ​റ്റു. ബാ​ഗ്​​പ​തും ബ​ഡോ​തും തോ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ഷ​ക സ​മ​രം പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ രാ​ഷ്​​ട്രീ​യ​മാ​യി സം​ഘ​ടി​ക്കേ​ണ്ട​തു​ണ്ട്​ എ​ന്ന്​ തെ​ളി​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ കൂ​ടി​യാ​ണി​ത്. അ​തേ​സ​മ​യം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ത​ങ്ങ​ൾ ന​ട​ത്തി​യ മു​ന്നേ​റ്റം സ​ഫ​ല​മാ​യി​ല്ല. ആ​ർ.​എ​ൽ.​ഡി​യെ പ​ട്ട​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്​​തി​​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ ഫ​ലം തെ​ളി​യി​ച്ചു​വെ​ന്നും ജ​യ​ന്ത്​ പ​റ​ഞ്ഞു. ആ​ർ.​എ​ൽ.​ഡി നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി എ​ല്ലാ ജി​ല്ല​ക​ളും സ​ന്ദ​ർ​ശി​ച്ച്​ പാ​ർ​ട്ടി​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും നേ​രി​ൽ ക​ണ്ട്​ പ​രാ​ജ​യ​കാ​ര​ണം വി​ല​യി​രു​ത്തു​മെ​ന്നും ജ​യ​ന്ത്​ പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.