ഉജ്ജ്വല ബാല്യ പുരസ്കാരം വിതരണം ചെയ്തു

കാക്കനാട്: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജില്ലയിലെ കുട്ടികൾക്കുള്ള ഉജ്ജ്വല ബാല്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പുഴകൾ മലിനമാക്കുന്നതിന്‍റെ ദുരന്ത കാഴ്ചകളുടെ ഫോട്ടോകള്‍ ശേഖരിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്ത്​ മുഖ്യമന്ത്രിക്ക് കത്തെഴുതിയ മരട് സ്വദേശി ആന്‍ലീന അജുവും വേദിക് മാത്​സ്, മെന്റല്‍ മാത്​സ് എന്നിവയില്‍ പ്രാഗല്​ഭ്യം തെളിയിച്ച എളമക്കര സ്വദേശി സുബിഷ എസ്. പൈക്കുമാണ് കലക്ടര്‍ ജാഫര്‍ മാലിക് പുരസ്കാരങ്ങൾ കൈമാറിയത്. ഫലകവും 25,000 രൂപയുടെ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 10 കുട്ടികള്‍ക്കുള്ള അനുമോദന പത്രവും ചടങ്ങില്‍ കൈമാറി. വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ ജില്ല ശിശു സംരക്ഷണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ ഹ്രസ്വചിത്രം 'കോടമഞ്ഞി'ന്‍റെ പ്രകാശനവും പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഉദയം പദ്ധതിയുടെ ഭാഗമായാണ് ചിത്രം നിര്‍മിച്ചത്. സ്റ്റെഫി മാഞ്ഞൂരാനാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത്​. ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡാര്‍ലിൻ ഡൊണാള്‍ഡ്, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കെ.എസ്. സിനി എന്നിവർ സന്നിഹിതരായി. ചിത്രം: കലക്ടര്‍ ജാഫര്‍ മാലിക് സുബിഷ എസ്. പൈക്ക് ഉജ്ജ്വല ബാല്യ പുരസ്കാരം കൈമാറുന്നു ചിത്രം: കലക്ടർ ജാഫർ മാലിക് ആൻലിന അജുവിന് ഉജ്ജ്വല ബാല്യ പുരസ്കാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.