ബിസിനസ് കൊച്ചി: 1984ൽ വി.എ. യൂസഫിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ബിസ്മി ഇന്ന് കേരളത്തിൽ ഗൃഹോപകരണ വിപണിയിൽ മുൻനിരയിലാണ്. രണ്ടു പതിറ്റാണ്ടിന്‍റെ വ്യാപാരപരിചയവും വിശ്വാസ്യതയും ഗൃഹോപകരണങ്ങളുടെ ഗുണമേന്മയും വിലക്കുറവും വിൽപനാനന്തര സേവനവുമാണ് റിയൽ ബിസ്മിയുടെ മുഖമുദ്ര. 2025-ഓടെ കേരളത്തിൽ 25 ഷോറൂം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന്‍റെ ഭാഗമായി കൊടുങ്ങല്ലൂരിൽ മാർച്ച് 19ന് റിയൽ ബിസ്മി പുതിയ ഷോറൂം തുറക്കും. കൊടുങ്ങല്ലൂർ ടി. കെ. എസ്. പുരത്ത് എൻ. എച്ച് ബൈപാസിൽ 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ ലോകോത്തര ഹോം അപ്ലയൻസസ് ബ്രാൻഡുകളുടെ അത്യുഗ്രൻ ശ്രേണി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി. എ. ഫസൽ ഗഫൂർ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ നറുക്കെടുപ്പിന്‍റെ ഭാഗമാവാം. ഓരോ അര മണിക്കൂറിലും തെരഞ്ഞെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത് എൽ.ഇ.ഡി ടി.വി. ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്. നറുക്കെടുപ്പിലൂടെ 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. റിയൽ ധമാക്ക ബംബർ സമ്മാനമായി നിസാൻ മാഗ്നൈറ്റ് കാറാണ് വിജയിയെ കാത്തിരിക്കുന്നത്. ഡോ. വി. എ. അഫ്സൽ, വി. വൈ. സഫീന, വി. എ. അസർ മുഹമ്മദ്, നഫീസ യൂസഫ് എന്നിവരാണ് റിയൽ ബിസ്മി ഡയറക്ടർ ബോർഡിലുള്ളത്. കലൂർ സ്റ്റേഡിയം, നെട്ടൂർ, അങ്കമാലി, കോതമംഗലം, തോപ്പുംപടി, തൊടുപുഴ, കോഴിക്കോട് തൊണ്ടയാട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.