വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി ഈരാറ്റുപേട്ട: നടക്കൽ വി.ഐ.പി കോളനിയിലെ ലോഡ്ജ് മുറിയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ഇടശ്ശേരിയിൽ വീട്ടിൽ എ.കെ. ശശിയുടെ ഭാര്യ രാധമ്മാളാണ് (63) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പകൽ വീട്ടിൽ കാണാത്തതിനെത്തുടർന്ന് അയൽവാസികൾ തിരക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. അർബുദബാധിതയായ ഇവർ കുറച്ചുദിവസമായി മാനസിക അസ്വസ്ഥതകൾ കാണിക്കുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു. രാമപുരം സ്വദേശിയായ ഇവർ വർഷങ്ങളായി ഈരാറ്റുപേട്ടയിലാണ് താമസം. ഭർത്താവ് ശശി സ്വർണപ്പണിക്കാരനാണ്. കൗൺസിലർ സഹല ഫിർദൗസിന്‍റെ നേതൃത്വത്തിൽ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മക്കൾ: രജിത, രാധിക. മരുമക്കൾ: സന്തോഷ്, വിജയൻ. .............പടം രാധമ്മാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.