കാലടി: വിമാനത്താവള റോഡിൽ മറ്റൂർ-പിരാരൂർ ഭാഗത്ത് തെരുവുവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധം. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധപ്രകടനം നടത്തി. സി.പി.എം കാലടി ലോക്കൽ സെക്രട്ടറി കെ.ടി. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, രാകേഷ് രവി, കെ.കെ. സഹദേവൻ തുടങ്ങിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലൂടെയാണ് മറ്റൂർ-പിരാരൂർ എയർപോർട്ട് റോഡ് കടന്നുപോകുന്നത്. 50 എൽ.ഇ.ഡി ലൈറ്റുകൾ ഈ വഴിയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തെളിയുന്നില്ല. ചിത്രം-- മറ്റൂർ-പിരാരൂർ ഭാഗത്ത് തെരുവുവിളക്കുകൾ തെളിയാത്തതിൽ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.