കോതമംഗലം: . വ്യാഴാഴ്ച പുലർച്ചയാണ് പൂക്കുഴി അബൂബക്കറിന്‍റെയും കുറ്റിച്ചിറ സിദ്ദീഖിന്‍റെയും ഉടമസ്ഥതയിലെ ബ്രദേഴ്സ് തടിമില്ലില്‍ തീപിടിത്തം ഉണ്ടായത്. പെരിയാർവാലി കനാലിനോട് ചേർന്നുള്ള മില്ലിൽനിന്ന് പുലര്‍ച്ച മൂന്നോടെ കനത്ത ചൂട് അനുഭവപ്പെട്ടതോടെ പരിസരത്തെ വീടുകളില്‍ താമസിച്ചവരാണ് ആദ്യം തീ ആളിപ്പടരുന്നത് കണ്ടത്. ഉടൻ ഉടമസ്ഥരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. കോതമംഗലത്തുനിന്നും പെരുമ്പാവൂരിൽനിന്നും ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. മില്ലിലെ മെഷിനറികള്‍, കെട്ടിടത്തിന്‍റെ മേല്‍ക്കൂര, തടികളും കത്തിനശിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. EM KMGM 1 Fair തടിമില്ലിന് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.