കോന്നി: പ്രാർഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് വൈദികനെ അറസ്റ്റ് ചെയ്തു. കൂടൽ ഓർത്തഡോക്സ് വലിയപള്ളി അസിസ്റ്റന്‍റ് വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പോൺസൺ ജോണാണ് (35) അറസ്റ്റിലായത്. പഠനത്തിൽ പിന്നാക്കം നിന്ന പെൺകുട്ടിക്ക് പ്രാർഥനയും കൗൺസലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. കഴിഞ്ഞ 12ന് വൈദികന്‍റെ കൂടലിലെ വാസസ്ഥലത്ത് പ്രാർഥനക്കായി എത്തിച്ച പെൺകുട്ടിയെ ഇയാൾ കയറിപ്പിടിച്ചു. അടുത്തദിവസം കുട്ടിയുടെ വീട്ടിൽ എത്തിയും ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പെൺകുട്ടി വിവരം സ്കൂളിൽ അറിയിച്ചതിനെ തുടർന്ന് വനിത പൊലീസിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഇയാളെ കൊടുമണിലെ വീട്ടിൽനിന്നും വ്യാഴാഴ്ച പുലർച്ച കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.