മധ്യവയസ്‌കൻ കാറ്റാടിപ്പാടത്ത് മരിച്ചനിലയില്‍

നെടുങ്കണ്ടം: രാമക്കല്‍മേട് കാറ്റാടിപ്പാടത്ത് മധ്യവയസ്‌കൻ മരിച്ചനിലയില്‍. രാമക്കല്‍മേട് കോമ്പമുക്ക് പുതുവേലില്‍ മുരളിദാസനെയാണ് (45) കാറ്റാടിപ്പാടത്തിനോട്​ ചേർന്ന സ്വകാര്യ ഭൂമിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചനിലയിലാണ് മൃതദേഹം. വ്യാഴാഴ്ച രാവിലെ പത്തോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പോസ്റ്റ്​മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.