റെഡ്ക്രോസ് ജില്ല ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈകോടതി തടഞ്ഞു

കൊച്ചി: വ്യാഴാഴ്ച നടക്കാനിരുന്ന ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി എറണാകുളം ജില്ല ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈകോടതി തടഞ്ഞു. സംസ്ഥാന ബ്രാഞ്ച് നിയമിക്കുന്ന റിട്ടേണിങ് ഓഫിസർ നിയമാനുസൃതം വോട്ടർ പട്ടിക അന്തിമമാക്കണമെന്നും മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ്​ നടത്തണമെന്നും നിർദേശിച്ചാണ്​ ജസ്റ്റിസ്​ എൻ. നഗരേഷിന്‍റെ ഉത്തരവ്​. കാലാവധി പൂർത്തിയാക്കിയ ഭരണസമിതി അംഗങ്ങൾ തെരഞ്ഞെടുപ്പ്​ നടത്താനുള്ള എല്ലാ സഹായവും നൽകണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ്​ നടപടികൾ ചോദ്യം ചെയ്ത്​ റെഡ് ക്രോസ് സംസ്ഥാന ബ്രാഞ്ച്, എം.ബി. രഞ്ജിഷ്, ബാലകൃഷ്ണൻ കർത്ത തുടങ്ങിയവർ നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.