കിണറ്റിൽ വീണ് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

കോലഞ്ചേരി: വീട്ടിൽ പുതുതായി നിർമിച്ച കിണറ്റിൽ കാൽവഴുതി വീണ് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. കോലഞ്ചേരി മാങ്ങാട്ടൂർ മൂട്ടമോളയിൽ അനിമോന്‍റെ മകൻ വൈഷ്ണവാണ്​​ (18) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് അപകടം. 17 അടി താഴ്ചവരുന്ന കിണറിന്‍റെ പണി പൂർത്തിയായി വരുന്നതിനാൽ ചുറ്റുമതിൽ കെട്ടിയിരുന്നില്ല. അബദ്ധത്തിൽ കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് എം.കെ. അനിമോൻ കേരള ഇലക്ട്രിസിറ്റി എം​​പ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി ഡിവിഷൻ പ്രസിഡന്‍റും പട്ടിമറ്റം കെ.എസ്.ഇ.ബി ജീവനക്കാരനുമാണ്. മാതാവ്: നിർമല. സംസ്കാരം വ്യാഴാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.