പഴങ്ങനാട് മാളേക്കപ്പടി റോഡ് ശോച്യാവസ്ഥക്ക് പരിഹാരമായില്ല

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട്-മാളേക്കപ്പടി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട്​ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പരിഹരിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. രണ്ടുവര്‍ഷംമുമ്പ്​ റോഡ് നന്നാക്കുന്നതിന്റെ ഭാഗമായി വീതികൂട്ടുകയും ടാര്‍ ഇളക്കിമാറ്റി മെറ്റല്‍ വിരിക്കുകയും ചെയ്​തെങ്കിലും തുടര്‍പ്രവര്‍ത്തനം നടന്നില്ല. ഇപ്പോള്‍ മെറ്റല്‍ ഇളകി കുണ്ടുംകുഴിയുമായി കാല്‍നടക്കാര്‍ക്കോ ഇരുചക്രവാഹനങ്ങള്‍ക്കോ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടിയുമായി ബന്ധിക്കുന്ന റോഡാണിത്. കിഴക്കമ്പലം ഭാഗത്തുള്ളവര്‍ കുഴിവേലിപ്പടി, കളമശ്ശേരി, ഇടപ്പള്ളി, മെഡിക്കല്‍ കോളേജ് പ്രദേശങ്ങളിലേക്ക് പോകുന്നതിന് എളുപ്പവഴിയായി ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. കൂടാതെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോള്‍ പഴങ്ങനാട് ആശുപത്രിയില്‍നിന്ന്​ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സുകള്‍ രോഗികളുമായി പോകുന്നതും ഇതുവഴിയാണ്. പുക്കാട്ടുപടി ജങ്ഷനിലെ ഗതാഗതക്കുരുക്കിനും ഒരുപരിധിവരെ റോഡ് ആശ്വാസമായിരുന്നു. നാട്ടുകാര്‍ ചെറിയ ബൈപാസായാണ്​ ഈ റോഡിനെ കാണുന്നത്. ടിപ്പറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കിഴക്കമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റോഡിന് വീതി വർധിപ്പിക്കുകയും റോഡിന് കുറുകെ പോകുന്ന പാലം പൊളിച്ചുപണിയുകയും ചെയ്തത്. അതിനുശേഷം റോഡില്‍ മെറ്റല്‍ വിരിക്കുകയും ചെയ്​തെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പടം. പഴങ്ങനാട്-മാളേക്കപ്പടി റോഡ് (paza-malakpade) em+ea palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.