മൂവാറ്റുപുഴ: പൈനാപ്പിളിനടക്കം കാര്‍ഷിക മേഖലയില്‍ മൂവാറ്റുപുഴക്കായി പ്രത്യേക പാക്കേജുണ്ടാക്കുമെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. മൂവാറ്റുപുഴക്ക് പ്രത്യേക പാക്കേജ് വേണമെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ ആവശ്യപ്പെട്ടപ്പോഴാണ് കിഫ്ബി ഫണ്ടുകളുടെ ലഭ്യതക്കനുസരിച്ച് മൂവാറ്റുപുഴയിലെ കാർഷിക മേഖലക്കായി പ്രത്യേക പാക്കേജുണ്ടാക്കുമെന്ന് ധനമന്ത്രി മറുപടി നൽകിയത്. മന്ത്രിയുടെ മറുപടി പ്രസംഗത്തിന് മുമ്പ് ഡോ. മാത്യു കുഴല്‍നാടന്‍ പ്രത്യേക സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഈ സബ്മിഷനില്‍ കൃഷിക്കാര്‍ക്കായി ബജറ്റില്‍ കൃത്യമായി തുക വകയിരുത്താത്തതിലും പുതിയ പദ്ധതികള്‍ ഇടംപിടിക്കാത്തതിലുമുള്ള പ്രതിഷേധം എം.എല്‍.എ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബജറ്റില്‍ 12 അഗ്രോ പാര്‍ക്കുകള്‍ക്കായി പണം വകയിരുത്തിയെങ്കിലും അതൊന്നും നടത്തിയില്ല. മൂല്യവർധിത ഉല്‍പന്നങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, മൂവാറ്റുപുഴക്കും പൈനാപ്പിള്‍ കര്‍ഷകര്‍ക്കുമായി ഒന്നും ചെയ്തില്ല. ഇ.ഇ.സി മാര്‍ക്കറ്റ് സന്ദര്‍ശിച്ച് മന്ത്രി നിര്‍ദേശിച്ചതടക്കം തയാറാക്കി നല്‍കിയ പ്രോജക്ടില്‍പോലും ബജറ്റില്‍ പരിഗണന ലഭിച്ചില്ലെന്നും എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.