'പിതാപാത' ആശീർവാദം

മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയിൽ ഒരുക്കിയ ഔസേഫ് പിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ ശിൽപാവിഷ്കാരമായ പിതാപാതയുടെ ആശീർവാദം 18ന്​ കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ദേവാലയ തിരുനാളിനോടനുബന്ധിച്ചാണ് പിതാപാത പൂർത്തീകരിച്ചതെന്ന് പള്ളി വികാരി ജോർജ് പൊട്ടക്കൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ രാജ്യത്തെ ആദ്യത്തെ ശിൽപാവിഷ്കാരമാണ് പെരിങ്ങഴ ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.