കിസാൻ സഭ യുദ്ധവിരുദ്ധ സദസ്സ്​

കോതമംഗലം: കിസാൻ സഭ വാരപ്പെട്ടി പ്രാദേശിക സഭ പിടവൂർ കവലയിൽ യുദ്ധവിരുദ്ധ സദസ്സും പച്ചക്കറി-കിഴങ്ങ് വർഗ വിത്തുകളുടെയും ക്ഷീര കർഷകർക്ക് മരുന്ന് കിറ്റ് വിതരണവും സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്തു. പ്രാദേശികസഭ പ്രസിഡന്‍റ്​ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. കിറ്റുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് മെംബർ കെ.എം. സെയ്ത് നിർവഹിച്ചു. കിസാൻ സഭ മണ്ഡലം പ്രസിഡൻറ് എം.ഐ. കുര്യാക്കോസ്, സി.പി. ഷക്കീർ, കുഞ്ഞോൻ ഈറക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.