ആംബുലൻസ് കാറിലും ഓട്ടോയിലും ഇടിച്ച്​ മറിഞ്ഞു

മൂവാറ്റുപുഴ: നിയന്ത്രണംവിട്ടെത്തിയ ആംബുലൻസ് കാറിലും ഓട്ടോയിലും ഇടിച്ചശേഷം നടുറോഡിൽ മറിഞ്ഞു. കൊച്ചി-ധനുഷ്​കോടി ദേശീയപാതയിലെ അപകടമേഖലയായ കക്കടാശേരി കവലയിൽ ബുധനാഴ്ച മൂന്ന്​ മണിയോടെയാണ് സംഭവം. മൂവാറ്റുപുഴയിൽനിന്ന്​ പോത്താനിക്കാടിന്​ പോകുകയായിരുന്ന ആംബുലൻസാണ് എതിരെവന്ന കാറിലും ഓട്ടോയിലും ഇടിച്ചത്. രോഗികൾ ഇല്ലാതെ അമിതവേഗതയിൽ വരുകയായിരുന്ന ആംബുലൻസ് കാളിയാർ റൂട്ടിലൂടെ വന്ന സ്വകാര്യ ബസിലേക്ക് പാഞ്ഞുകയറിയെങ്കിലും ബസ് വെട്ടിച്ചുമാറ്റിയതിനാൽ ദുരന്തം ഒഴിവായി. തുടർന്നാണ്​ മറിഞ്ഞത്. അപകടത്തെതുടർന്ന് കാളിയാർ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ അഗ്​നിരക്ഷാസംഘം ആംബുലൻസ് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആംബുലൻസിന്റ ഡീസൽ ടാങ്ക്​ പൊട്ടി റോഡിൽ ഒഴുകിയതിനാൽ റോഡും കഴുകി വൃത്തിയാക്കി. ചിത്രം. അപകടത്തിൽപെട്ട ആംബുലൻസും കാറും EM Mvpa 1 Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.