ഉദ്യോഗസ്ഥരുടെ അഴിമതി ഭരണമുന്നണിയുടെ അറിവോടെ -യു.ഡി.എഫ്

കൂത്താട്ടുകുളം: നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്യാൻ ഇടയായത് ഭരണസമിതിയുടെ ഒത്താശയും കൊടുകാര്യസ്ഥതയും മൂലമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ആരോപിച്ചു. ഉദ്യോഗസ്ഥ അഴിമതിയെപറ്റി യു.ഡി.എഫ് കൗൺസിലർമാർ സൂചന നൽകിയിട്ടും അതേക്കുറിച്ച്​ അന്വേഷിക്കാൻ ഭരണനേതൃത്വം തയാറായിട്ടില്ല. കൗൺസിലിലേക്ക് നൽകുന്ന പരാതിപോലും ആരോഗ്യവകുപ്പ് മടക്കി അയക്കുന്നതും ചിലപ്പോൾ മുക്കുന്നതും പതിവാണ് . നഗരസഭയിലെ ഫയലുകൾ എല്ലാം വിജിലൻസ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ വ്യാഴാഴ്ച രാവിലെ 10 മുതൽ നഗരസഭക്ക്​ മുന്നിൽ ധർണ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.