കൊച്ചി: വിദേശ വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയ ബാറിനെതിരെ എക്സൈസിന്റെ നടപടി. എറണാകുളം രവിപുരത്ത് പബ് മാതൃകയിൽ നവീകരിച്ച തുറന്ന ഹാർബർ വ്യൂ ഫ്ലൈ ഹൈ ബാറിനെതിരെ കേസെടുക്കുകയും മാനേജറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവീകരിച്ച ബാറിന്‍റെ ഉദ്ഘാടന ദിവസം അഞ്ച് വിദേശവനിതകളെയാണ് മദ്യം വിളമ്പാൻ നിയമിച്ചിരുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്കൊടുവിലാണ് വിദേശമദ്യ ചട്ടം 27എ ലംഘിച്ച് വനിതകളെക്കൊണ്ട് മദ്യം വിളമ്പിച്ചതിന് ബാറിനെതിരെയും സ്റ്റോക് ബുക്ക് എഴുതാത്തതിന് മാനേജർക്കെതിരെയും രണ്ട് കേസ് രജിസ്റ്റർ ചെയ്തത്. ബാർ മാനേജർ കണ്ണൂർ സ്വദേശി അബ്ദുൽ ഖാദറാണ് (50) അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 11നായിരുന്നു ബാർ പുതുക്കിപ്പണിതശേഷം ഉദ്ഘാടനം ചെയ്തത്. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൻവർ സാദത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രാഥമിക അന്വേഷണ റിപ്പോർട്ട് എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.