ഒരാഴ്ചയായി വെള്ളമില്ല, പ്രതിഷേധവുമായി കൗൺസിലർ

കാക്കനാട്: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജല അതോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി വാർഡ് കൗൺസിലർ. തൃക്കാക്കര നഗരസഭയിലെ 42ആം വാർഡ് (മാമ്പള്ളിപ്പറമ്പ്) കൗൺസിലർ രജനി ജീവനാണ് ജല അതോറിറ്റി തൃക്കാക്കര സെക്​ഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. രജനിയുടെ വാർഡിൽപെട്ട മാതൃക ലൈൻ, സഹകരണ റോഡ്, മാമ്പള്ളിപ്പറമ്പ് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ടിരുന്നു. ഭൂരിഭാഗം ജനങ്ങളും ജല അതോറിറ്റി പൈപ്പ് ലൈൻ വഴി വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയായിട്ടും കുടിവെള്ളമില്ലാതെ വന്നതോടെയാണ് വാർഡ് കൗൺസിലർ പ്രതിഷേധത്തിന് എത്തിയത്. അസി. എൻജിനീയർ അടക്കമുള്ളവർ എത്തി കുടിവെള്ള വിതരണം എത്രയുംവേഗം പുനഃസ്ഥാപിക്കുമെന്ന്​ ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഫോട്ടോ: ഒരാഴ്ചയായി കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃക്കാക്കര നഗരസഭ കൗൺസിലർ രജനി ജല അതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.